കൽപ്പറ്റ: റായ്ബറേലിയുടെ ജനപ്രതിനിധിയായി തുടരാൻ തീരുമാനിച്ച രാഹുൽ ഗാന്ധി വയനാട്ടിലെ ജനങ്ങൾക്കായി എഴുതിയ ഹൃദയ സ്പൃക്കായ കത്ത് വൈറലാകുന്നു. തൻ്റെ ജീവിതത്തിൽ അഭിമുഖീകരിച്ച അവഹേളനങ്ങളിൽ തുണച്ചവയനാട് തൻ്റെ കുടുംബമാണെന്ന് പറയുന്ന രാഹുൽ ആ ബന്ധം നിലനിർത്തുമെന്ന് ഉറപ്പാക്കാനാണ് സഹോദരി പ്രിയങ്കയെ വയനാടിനായി നൽകുന്നതെന്നും എല്ലാ കാലത്തും വയനാടിന് ഒപ്പം ഉണ്ടാകുമെന്ന ഉറപ്പും കത്തിൽ നൽകുന്നു. 2024 ജൂൺ 23 ന് വൈകിട്ടാണ് കത്ത് സോഷ്യൽ മീഡിയകളിൽ അദ്ദേഹം പങ്ക് വച്ചത്..
കത്ത് പൂർണ രൂപത്തിൽ മലയാളത്തിലും ഇംഗീഷിലും ചുവടെ.
/മലയാളം /
വയനാട്ടിലെ പ്രിയ സഹോദരീ സഹോദരന്മാരേ,
നിങ്ങൾക്ക് സുഖമാണെന്ന് ഞാൻ വിശ്വസിക്കുന്നു. മാധ്യമങ്ങൾക്ക് മുന്നിൽ നിന്നുകൊണ്ട് ആ തീരുമാനത്തെക്കുറിച്ച് പറയുമ്പോൾ എൻ്റെ കണ്ണുകളിലെ സങ്കടം നിങ്ങൾ കണ്ടിരിക്കണം.
എന്തു കൊണ്ടായിരിക്കണം ഞാൻ ഇങ്ങനെ ദുഃഖിതനാകുന്നത്...?
അഞ്ച് വർഷം മുമ്പാണ് ഞാൻ നിങ്ങളെ കണ്ടത്. നിങ്ങളുടെ ഓരോരുത്ത രുടെയും പിന്തുണ അഭ്യർഥിക്കാനായിരുന്നു അന്ന് ഞാൻ വന്നത്. ഞാൻ നിങ്ങൾക്ക് അപരിചിതനായിരുന്നു. എന്നിട്ടും നിങ്ങൾ എന്നെ വിശ്വസിച്ചു. അവാച്യമായ സ്നേഹത്തോടെയും വാത്സല്യത്തോടെയും നിങ്ങൾ എന്നെ സ്വീകരിച്ചു. നിങ്ങൾ ഏത് രാഷ്ട്രീയ പ്രസ്‌ഥാനത്തെ പിന്തുണച്ചുവെന്നതോ, നിങ്ങൾ ഏത് സമുദായത്തിൽ നിന്നുള്ളയാളാണെന്നോ, ഏത് മതത്തിൽ വിശ്വസിച്ചെന്നോ, ഏത് ഭാഷയാണ് സംസാരിച്ചതെന്നോ പ്രശ്‌നമായിരുന്നില്ല.
ഓരോ ദിവസവും ഞാൻ അധിക്ഷേപം അഭിമുഖീകരിച്ചപ്പോൾ, നിങ്ങളുടെ നിരുപാധികമായ സ്നേഹം എന്നെ സംരക്ഷിച്ചു. നിങ്ങൾ എന്റെ അഭയവും, വീടും, കുടുംബവുമായിരുന്നു. നിങ്ങൾ സംശയിച്ചതായി ഒരു നിമിഷം പോലും എനിക്ക് തോന്നിയിട്ടില്ല. എന്നെ
പ്രളയകാലത്ത് കണ്ടത് ഞാൻ ഒരിക്കലും മറക്കില്ല. എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങൾ. ജീവനും സ്വത്തും സുഹൃത്തുക്കളും എല്ലാം നഷ്ടമായവർ. എന്നിട്ടും നിങ്ങളിൽ ഒരാൾ പോലും നിങ്ങളുടെ ഔന്ന ഔന്നത്യം കൈവെടിഞ്ഞില്ല.
നിങ്ങൾ എനിക്ക് നൽകിയ എണ്ണമറ്റ പൂക്കളും ആലിംഗനങ്ങളും ഞാൻ എന്നും ഓർമ്മിക്കും. നിങ്ങൾ ഓരോരുത്തരും ആത്മാർത്ഥമായ സ്നേഹവും ആർദ്രതയും എനിക്ക് നൽകിയിട്ടുണ്ട്. ആയിരക്കണക്കിന് ആളുകൾക്ക് മുന്നിൽ ചെറിയ പെൺകുട്ടികൾ എൻ്റെ പ്രസംഗങ്ങൾ പരിഭാഷപ്പെടുത്തുന്ന ധൈര്യവും, സൗന്ദര്യവും, ആത്മവിശ്വാസവും ഞാൻ എങ്ങനെ മറക്കും.
പാർലമെൻ്റിൽ നിങ്ങളുടെ ശബ്ദമാകാൻ കഴിഞ്ഞത് ശരിക്കും സന്തോഷവും അഭിമാനവുമായിരുന്നു.
എനിക്ക് സങ്കടമുണ്ട്, പക്ഷേ ഞാൻ ആശ്വസിക്കുന്നു, കാരണം നിങ്ങളെ പ്രതിനിധീകരിക്കാൻ എൻ്റെ സഹോദരി പ്രിയങ്ക ഉണ്ടാകും. നിങ്ങൾ അവർക്ക് അവസരം നൽകാൻ തീരുമാനിച്ചാൽ, നിങ്ങളുടെ എംപി എന്ന നിലയിൽ അവർ മികച്ച ജോലി ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്.
റായ്ബറേലിയിലെ ജനങ്ങളിൽ എനിക്ക് സ്നേഹമുള്ള ഒരു കുടുംബമുണ്ട്. നിങ്ങളെപ്പോലെ ഞാനെന്നും ആഴത്തിൽ വിലമതിക്കുന്ന ഒരു ബന്ധവുമുണ്ട് എന്നതിലും എനിക്ക് ആശ്വാസമുണ്ട്. നിങ്ങളോടും റായ്ബറേലിയിലെ ജനങ്ങളോടുമുള്ള എന്റെ പ്രതിബദ്ധത, രാജ്യത്തുടനീളം പ്രചരിക്കുന്ന വിദ്വേഷത്തെയും അക്രമത്തെയും നമ്മൾ ഒന്നിച്ചു നിന്നു പരാജയപ്പെടുത്തും എന്നുള്ളതാണ്.
നിങ്ങൾ എനിക്കായി ചെയ്‌തതിന് എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല. എനിക്ക് ഏറ്റവും ആവശ്യമുള്ളപ്പോൾ നിങ്ങൾ നൽകിയ സ്നേഹത്തിനും സംരക്ഷണത്തിനുമുൾപ്പെടെ. നിങ്ങൾ എന്റെ കുടുംബ ത്തിന്റെ ഭാഗമാണ്, നിങ്ങൾ ഓരോരുത്തർക്കും ഒപ്പം എന്നും ഞാനുണ്ടാകും.
ഹൃദയം നിറഞ്ഞ നന്ദി,
സ്നേഹം...
രാഹുൽ.
/English/
Dear sisters and brothers of Wayanad,
I hope you are well. You must have seen the sadness in my eyes as I stood in front of the media and told you about my decision.
So why am I sad?
I met you five years ago. The first time I visited you I came asking for your support. I was a stranger to you and yet you believed in me. You embraced me with unbridled love and affection. It didn't matter which political formation you supported, it didn't matter which community you were from or which religion you believed in or which language you spoke.
When I faced abuse day after day, your unconditional love protected me. You were my refuge, my home and my family. I never felt for even a moment that you doubted me.
I will never forget what I saw during the floods. Family after family who had lost everything. Life, property, friends all gone and yet not one of you, not even the smallest child had lost your dignity.
I will remember, the countless flowers and hugs you gave me. Each one given with such genuine love and tenderness. How can I ever forget, the bravery, beauty and confidence with which young girls would translate my speeches in front of thousands of people.
It was truly a joy and an honour to be your voice in Parliament.I am sad, but I am consoled because my sister Priyanka will be there to represent you. I am confident that she will do an excellent job of being your MP if you decide to give her the opportunity.
I am also consoled because I have a loving family in the people of Rae Bareli and a bond that I cherish deeply. My central commitment to both you and the people of Rae Bareli is that we will fight and defeat the hatred and violence being spread in the country.
I do not know how to thank you for what you have done for me. For the love and protection you gave me when I needed it most. You are part of my family and I will always be there for each and every one of you.
Thank you so much.
Love,
Rahul.
Your unconditional love protected me as I faced abuse each day. I will always be with you. Rahul Gandhi's heartwarming letter to Wayanad.